കേരള ഫയർ സർവ്വീസ് അസോസിയേഷൻ്റെ 39-ാം സംസ്ഥാന സമ്മേളനം 2021 മാർച്ച് 22 ന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് കൂടുന്നു. കോവിഡ് മാനദണ്ഡപ്രകാരം പ്രതിനിധി സമ്മേളനം മാത്രം നടത്താനാണ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേഖലാ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഈ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കേണ്ടതാണ്.
പ്രധാന അജണ്ട
............... ..............
1.2019-20, 2020-2021 വർഷങ്ങളിലെ റിപ്പോർട്ട്, വരവുചെലവു കണക്ക് അവതരണം.
2. തിരുവനന്തപുരത്ത് പണി പൂർത്തിയാക്കിയ സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ വരവുചെലവു കണക്ക് അവതരണം.
3. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
NB : സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനം മാർച്ച് 20 ന് എല്ലാ യൂണിറ്റുകളും പതാക ഉയർത്തി സമുചിതമായി ആചരിക്കുക. എല്ലാ യൂണിറ്റുകളും ഒരു ബോർഡെങ്കിലും പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിക്കേണ്ടതാണ്.
അഭിവാദനങ്ങളോടെ,
ജനറൽ സെക്രട്ടറി
കെ.എഫ്.എസ്.എ