കേരള ഫയർ സർവ്വീസ് അസോസിയേഷൻ
യൂണിഫോം സർവ്വീസുകളിലെ അടിച്ചമർത്തലിനെതിരെ 1977 മുതൽ ശക്തമായ എതിർപ്പ് ദേശീയ തലത്തിൽ രൂപപ്പെട്ടിരുന്നു. 77ൽ ബംഗാളിലും 79ൽ കേരളത്തിലും സംഘടനാസ്വാതന്ത്ര്യം പോലീസിന് അനുവദിച്ചു. ഇതോടെ ഫയർസർവ്വീസിനും ഒരു സംഘടന ആവശ്യമാണെന്ന ബോദ്ധ്യമുണ്ടായി.
1980 ഫെബ്രുവരി 17 ന് ചങ്ങനാശ്ശേരിയിൽ വച്ച് രഹസ്യയോഗം ചേർന്ന് കേരള ഫയർസർവ്വീസ് അസോസിയേഷന് രൂപം നൽകി.1981 ഫെബ്രുവരിയിൽ കോട്ടയത്തുവച്ചു നടന്ന പ്രഥമ സമ്മേളനത്തിൽ ആദരണീയനായ ആഭ്യന്തര വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണൻ സംഘടനയുടെ അംഗീകാരം പ്രഖ്യാപിച്ചു.